റോ​ഡ് ന​ന്നാ​ക്കാ​ൻ ആ​ളു​ക​ൾ മ​രി​ക്ക​ണ​മോ..? സ​ർ​ക്കാ​രി​ന് ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം

01:31 PM Oct 26, 2018 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം. സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു വി​മ​ർ​ശം. സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ളു​ടെ സ്ഥി​തി വ​ള​രെ മോ​ശ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. വി​ഐ​പി വ​ന്നാ​ലേ റോ​ഡ് ന​ന്നാ​ക്കൂ എ​ന്ന സ്ഥി​തി മാ​റ​ണം. റോ​ഡ് ന​ന്നാ​ക്കാ​ൻ ആ​ളു​ക​ൾ മ​രി​ക്ക​ണ​മോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

റോ​ഡു​ക​ളി​ൽ ഇ​നി ജീ​വ​ൻ പൊ​ലി​യ​രു​ത്. ദീ​ർ​ഘ വീ​ഷ​ണ​ത്തോ​ടെ വേ​ണം റോ​ഡു​ക​ൾ നി​ർ​മി​ക്കാ​ൻ. റോ​ഡു​ക​ൾ പെ​ട്ട​ന്ന് ത​ക​രു​ന്ന​തി​ൽ ക​രാ​റു​കാ​രെ പ്ര​തി​ക​ളാ​ക്കാ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. സം​ഭ​വ​ത്തി​ൽ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ വി​ശ​ദമാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും കോ​ട​തി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

റോ​ഡു​ക​ൾ മോ​ശ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​ർ ന​ൽ​കി​യ ക​ത്തി​ലാ​യി​രു​ന്നു കോ​ട​തി ന​ട​പ​ടി. ക​ത്ത് ഹൈ​ക്കോ​ട​തി പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യാ​യി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. സം​സ്ഥാ​ന​ത്ത് മി​ക​ച്ച റോ​ഡു​ക​ൾ നി​ല​നി​ർ​ത്താ​നു​ള്ള ന​ട​പ​ടി വേ​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു.