ബെയ്ജിംഗ്: ചൈനയിലെ കിന്റർഗാർഡനിൽ 39 വയസുകാരി നടത്തിയ കത്തിയാക്രമണത്തിൽ 14 കുട്ടികൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ചോംഗ്ക്വിംഗിലെ ബനനിലാണ് സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളിൽ ചിലരുടെ നില ഗുരുതരമാണ്.
സ്കൂളിലേക്ക് അതിക്രമിച്ച കടന്ന ലിയു എന്ന സ്ത്രീയാണ് ആക്രമണം നടത്തിയത്. ലിയുവിനെ പിന്നീട് അറസ്റ്റ് ചെയ്തു. അക്രമത്തിന് പിന്നിലുള്ള കാരണം അറിവായിട്ടില്ല.
ചൈനയിലെ കിന്റർഗാർഡനിൽ കത്തിയാക്രമണം; 14 കുട്ടികള്‍ക്ക് പരിക്ക്
11:00 AM Oct 26, 2018 | Deepika.com