ന്യൂഡൽഹി: സിബിഐ ആസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചു. സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നും അലോക് വർമയെ മാറ്റിയതിനെതിരെ കോണ്ഗ്രസ് പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിച്ചത്.
അതേസമയം സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നും മാറ്റിയതിനെതിരെ അലോക് വർമ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ചൊവ്വാഴ്ച രാത്രിയാണ് അലോക് വർമയെ ഡയറക്ടർ സ്ഥാനത്തുനിന്നും നീക്കിയത്.
സിബിഐ ആസ്ഥാനത്ത് കനത്ത സുരക്ഷ
10:39 AM Oct 26, 2018 | Deepika.com