കൊച്ചി: പാലക്കാട്-എറണാകുളം മെമു ട്രെയിൻ പാളം തെറ്റി. ഉച്ചയ്ക്ക് 11.45 ഓടെ കളമശേരി സ്റ്റേഷനു സമീപത്തായിരുന്നു അപകടം. ആർക്കും പരിക്കില്ലെന്നാണു പ്രാഥമിക നിഗമനം.
പ്ലാറ്റ്ഫോമിലേക്കു കയറുന്നതിനു മുന്പ് മുൻഭാഗത്തെ എഞ്ചിനും തൊട്ടു ചേർന്നുള്ള കോച്ചുമാണു പാളം തെറ്റിയത്. വിവരമറിഞ്ഞ് റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
അപകടത്തെത്തുടർന്നു തൃശൂർ-എറണാകുളം പാതയിൽ ട്രെയിൻ ഗതാഗതം നിലച്ചിരിക്കുകയാണ്. ഗതാഗതം ഉടൻ പുനസ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.
പാലക്കാട്-എറണാകുളം മെമു പാളം തെറ്റി
12:39 PM Oct 25, 2018 | Deepika.com