സ്വർണ വില കൂടി

11:49 AM Oct 25, 2018 | Deepika.com
കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് വർധിച്ചത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയിൽ വില മാറുന്നത്.

23,760 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വർധിച്ച് 2,970 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.