കാംപ്നൂ: ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് ബി മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസിയില്ലാതെ ഇറങ്ങിയ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയ്ക്ക് ഇന്റർ മിലാനെതിരേ തകർപ്പൻ വിജയം.
എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അവർ മിലാനെ പരാജയപ്പെടുത്തി. 32-ാം മിനിറ്റിൽ റഫീഞ്ഞയും 82-ാം മിനിറ്റിൽ ജോർഡി ആൽബയുമാണ് ബാഴ്സയ്ക്കുവേണ്ടി ഗോളുകൾ നേടിയത്.
ജയത്തോടെ ഗ്രൂപ്പിൽ ബാഴ്സ ഒന്നാം സ്ഥാനത്തെത്തി. മൂന്നു മത്സരങ്ങളും ജയിച്ച ബാഴ്സയ്ക്ക് ഒന്പതു പോയിന്റുള്ളപ്പോൾ ഇന്റർ മിലാന് ആറു പോയിന്റാണുള്ളത്.
മെസിയില്ലാതിറങ്ങിയ ബാഴ്സയ്ക്ക് ഇന്റർ മിലാനെതിരേ തകർപ്പൻ വിജയം
11:43 AM Oct 25, 2018 | Deepika.com