കോൽക്കത്ത: പശ്ചിമബംഗാളിലെ സാൻട്രാഗാച്ചി റെയിൽവെ സ്റ്റേഷനിൽ നടപ്പാലത്തിലുണ്ടായ തിക്കുംതിരക്കിലും രണ്ടു പേർ മരിച്ചു. 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം 6.30 ന് ആയിരുന്നു സംഭവം.
ഷാലിമാർ എക്സ്പ്രസ് ട്രെയിനും രണ്ട് ലോക്കൽ ട്രെയിനുകളും ഒരേസമയം സ്റ്റേഷനിൽ എത്തിയതാണ് തിക്കുംതിരക്കും ഉണ്ടാകാൻ കാരണമായത്. പ്ലാറ്റ് ഫോം രണ്ടിനും മൂന്നിനും ഇടയിലുള്ള നടപ്പാലത്തിലായിരുന്നു സംഭവം. ട്രെയിനിൽനിന്നും ഇറങ്ങിയ യാത്രക്കാരും കയറാനുള്ളവരും നടപ്പാലത്തിൽ കയറിയതോടെ തിക്കുംതിരക്കും ഉണ്ടാകുകയായിരുന്നു. പരിക്കേറ്റ 11 പേരെ ഹൗറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പശ്ചിമബംഗാളിലെ റെയിൽവെ സ്റ്റേഷൻ നടപ്പാലത്തിൽ തിക്കുംതിരക്കും; രണ്ടു പേർ മരിച്ചു
10:41 PM Oct 23, 2018 | Deepika.com