ചെ​ന്നൈ​യ്നെ ക​ണ്ണീ​ർ​കു​ടി​പ്പിച്ച് ഡോ​റ​ൻ​സോ​റോ; ഡ​ൽ​ഹി​ക്കെ​തി​രെ ഗോ​ളി​ല്ലാ സ​മ​നി​ല

10:01 PM Oct 23, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ ചെ​ന്നൈ​യ്ൻ എ​ഫ്സി​ക്ക് ഗോ​ളി​ല്ലാ മ​ത്സ​ര​ത്തി​ൽ ആ​ദ്യ പോ​യി​ന്‍റ്. ഡ​ൽ​ഹി ഡൈ​നാ​മോ​സി​നെ​തി​രാ​യ മ​ത്സ​രം ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ച​തോ​ടെ സീ​സ​ണി​ലെ ആ​ദ്യ പോ​യി​ന്‍റ് ചെ​ന്നൈ​യ്ൻ സ്വ​ന്ത​മാ​ക്കി.

ക​ഴി​ഞ്ഞ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലും പ​രാ​ജ​യം രു​ചി​ച്ച ചെ​ന്നൈ​യ്ൻ വി​ജ​യ​ത്തി​നാ​യി ഡ​ൽ​ഹി​യു​ടെ മൈ​താ​ന​ത്ത് ആ​വ​തു​ശ്ര​മി​ച്ചി​ട്ടും ഗോ​ളും ജ​യ​വും കൂ​ടെ​പ്പോ​ന്നി​ല്ല. മ​ത്സ​ര​ത്തി​ലാ​കെ ഒ​മ്പ​തു കോ​ർ​ണ​റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ ചെ​ന്നൈ​യ്നു മു​ന്നി​ൽ മ​ഹാ​മേ​രു​വാ​യി നി​ല​യു​റ​പ്പി​ച്ച ഡ​ൽ​ഹി ഗോ​ൾ കീ​പ്പ​ർ ഫ്രാ​ൻ​സി​സ്കോ ഡോ​റ​ൻ​സോ​റോ​യാ​ണ് മു​ൻ ചാ​മ്പ്യ​ൻ​മാ​ർ​ക്കു വി​ജ​യം നി​ഷേ​ധി​ച്ച​ത്.

ഗോ​ളെ​ന്നു​റ​പ്പി​ച്ച ആ​റു ഷോ​ട്ടു​ക​ളാ​ണ് ഡോ​റ​ൻ​സോ​റോ ത​ടു​ത്തി​ട്ട​ത്. ചെ​ന്നൈ​യ്ൻ മ​ത്സ​ര​ത്തി​ലാ​കെ ഗോ​ളി​ലേ​ക്ക് 17 ഷോ​ട്ടു​ക​ളാ​ണ് ഉ​തി​ർ​ത്ത​ത്. എ​ന്നാ​ൽ ഡ​ൽ​ഹി​ക്ക് ര​ണ്ട് ഷോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് പാ​യി​ക്കാ​നാ​യ​ത്.