വൈക്കം: മുരിയൻകുളങ്ങരയിൽ ബിജെപി-സിപിഎം ഏറ്റുമുട്ടൽ. നാല് ബിജെപി പ്രവർത്തകർക്കും വഴിയാത്രക്കാർക്കും പരിക്കേറ്റു. ശബരിമല വിഷയത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട യുവതിയെ മർദിച്ചയാളുടെ വീടിനുസമീപമാണ് ഏറ്റുമുട്ടൽ തുടങ്ങിയത്.
ആർഎസ്എസ് കാര്യാലയത്തിനു നേർക്ക് കല്ലേറുണ്ടായി. സ്ഥലത്ത് വൻപോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. വൈക്കം താലൂക്കിൽ ബുധനാഴ്ച ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു.
വൈക്കത്ത് ബിജെപി-സിപിഎം ഏറ്റുമുട്ടൽ; താലൂക്കിൽ ബുധനാഴ്ച ഹർത്താൽ
09:35 PM Oct 23, 2018 | Deepika.com