മുംബൈ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും ഒന്നിച്ചുമത്സരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. കേന്ദ്രത്തിലേയും മഹാരാഷ്ട്രയിലേയും സർക്കാരിൽ ശിവസേന പങ്കാളികളാണ്. രണ്ടു പാർട്ടികളും വെവ്വേറെ മത്സരിച്ചിരുന്നെങ്കിൽ ശിവസേനയും ബിജെപിയും രണ്ടു സർക്കാരിലും ഒന്നിച്ചുവരില്ലായിരുന്നു. ആരും സ്വന്തം വീടിനു തീയിട്ടു സന്തോഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ശിവസേനയുടെ മോദി വിമർശനത്തെ നിസാരമായ കാര്യങ്ങളെന്നു ഫഡ്നാവിസ് തള്ളി. രാഷ്ട്രീയത്തിൽ എന്താണു സംസാരിക്കുന്നതെന്നോ കാണാൻ പോകുന്നതെന്നോ നിശ്ചയിക്കാനാവില്ല. ഇതൊക്കെ നിസാര കാര്യങ്ങളാണ്. തങ്ങൾക്കിടയിൽ ഏറ്റുമുട്ടലുകളില്ലെന്നും ഫഡ്നാവിസ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും ഒന്നിച്ചുമത്സരിക്കും: ഫഡ്നാവിസ്
07:29 PM Oct 23, 2018 | Deepika.com