രാ​കേ​ഷ് അ​സ്താ​ന​യു​ടെ അ​റ​സ്റ്റി​നു തി​ങ്ക​ളാ​ഴ്ച വ​രെ കോ​ട​തി വി​ല​ക്ക്

04:05 PM Oct 23, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: അ​ഴി​മ​തി​ക്കേ​സി​ൽ ആ​രോ​പി​ത​നാ​യ സി​ബി​ഐ സ്പെ​ഷ​ൽ ഡ​യ​റ​ക്ട​ർ രാ​കേ​ഷ് അ​സ്താ​ന​യു​ടെ അ​റ​സ്റ്റി​നു കോ​ട​തി വി​ല​ക്ക്. തി​ങ്ക​ളാ​ഴ്ച വ​രെ അ​റ​സ്റ്റ് പാ​ടി​ല്ലെ​ന്നും ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്ക​രു​തെ​ന്നും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജ​ഡ്ജി ന​ജ്മി വ​സീ​റി സി​ബി​ഐ​യോ​ടു നി​ർ​ദേ​ശി​ച്ചു. അ​റ​സ്റ്റ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​സ്താ​ന ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണു ഉ​ത്ത​ര​വ്.

ത​ന്‍റെ പേ​രി​ലു​ള്ള കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ൻ ദേ​വേ​ന്ദ​ർ കു​മാ​ർ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​സ്താ​ന​യും ഹ​ർ​ജി ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം, അ​സ്താ​ന​യെ ചു​മ​ത​ല​ക​ളി​ൽ​നി​ന്നു നീ​ക്കി​യ​താ​യി സൂ​ച​ന​യു​ണ്ട്. അ​സ്താ​ന​യെ ചു​മ​ത​ല​ക​ളി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​ബി​ഐ ഡ​യ​റ​ക്ട​ർ അ​ലോ​ക് വ​ർ​മ കേ​ന്ദ്ര സ​ർ​ക്കാ​രി​നു ക​ത്തു​ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി​യെ​ന്നാ​ണു സൂ​ച​ന.