തിരുവനന്തപുരം: ഭക്തരെ ആക്ഷേപിക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഷയെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ. ശബരിമലയെ അപമാനിക്കുകയാണ്. ശബരിമല തകർക്കാൻ സിപിഎമ്മിന് രഹസ്യ അജണ്ടയുണ്ടെന്ന് സംശയിക്കുന്നു. ശബരിമലയിൽ പോയ ആക്ടിവിസ്റ്റുകൾ മ്ലേഛമായ പശ്ചാത്തലമുള്ളവരെന്നും സുധാകരൻ പറഞ്ഞു.
ശബരിമലയെ മുൻനിർത്തി രാഷ്ട്രീയം കളിച്ച് നേട്ടം കൊയ്യാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത് മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിഷയത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കേണ്ട സാഹചര്യമില്ല. സംഘപരിവാറിനൊപ്പം നിന്ന് സ്വയം തകരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തിയിരുന്നു.
ഭക്തരെ ആക്ഷേപിക്കുന്നതാണ് മുഖ്യമന്ത്രിയുടെ ഭാഷ: കെ.സുധാകരൻ
03:52 PM Oct 23, 2018 | Deepika.com