പത്തനംതിട്ട: മറ്റു ഉദ്യോഗസ്ഥരെ പോലെ സർവീസ് നിയമങ്ങൾ തന്ത്രിക്കു ബാധകമല്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനം പരാജിതന്റെ പരിദേവനമാണെന്നും പിള്ള പരിഹസിച്ചു.
മുഖ്യമന്ത്രിയുടെ പിടിവാശിയാണ് എല്ലാത്തിനും കാരണം. നിലവിൽ മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനം പരാജിതന്റെ പരിദേവനമാണ്. പരാജയം മൂലം മുഖ്യമന്ത്രിയുടെ സമനില തെറ്റിയതായി സംശയിക്കുന്നു. യുവതി പ്രവേശിച്ചാൽ ഉടൻ ക്ഷേത്രം അടച്ചിടുമെന്നു പറഞ്ഞ തന്ത്രി കണ്ഠര് രാജീവരെ അപമാനിക്കാനാണു മുഖ്യമന്ത്രി ശ്രമിച്ചത്. ക്ഷേത്രപിതൃസ്ഥാനീയനായ തന്ത്രിയായി അവതരിക്കാനാണു പിണറായി വിജയൻ ശ്രമിച്ചതെന്നും ശ്രീധരൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയിൽ നടന്ന അക്രമസംഭവങ്ങളുടെ പിന്നിൽ ആർഎസ്എസ് ആണെന്ന് ആരോപിക്കാൻ പിണറായി വിജയന്റെ പക്കൽ തെളിവുണ്ടോയെന്നും ശ്രീധരൻപിള്ള ചോദിച്ചു.
സർവീസ് നിയമങ്ങൾ തന്ത്രിക്കു ബാധകമല്ലെന്നു പി.എസ്. ശ്രീധരൻപിള്ള
02:01 PM Oct 23, 2018 | Deepika.com