തീ​രു​മാ​ന​ത്തി​ൽ​നി​ന്നും പി​ന്നോ​ട്ടി​ല്ല; ശ​ബ​രി​മ​ല​യി​ൽ കോ​ട​തി വി​ധി ന​ട​പ്പാ​ക്കും: മു​ഖ്യ​മ​ന്ത്രി

09:56 PM Oct 22, 2018 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രാ​ജ്യം ഭ​രി​ക്കു​ന്ന ക​ക്ഷി വി​ധി അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. "നാം ​മു​ന്നോ​ട്ട്' എ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​വാ​ര സം​വാ​ദ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ബ​രി​മ​ല​യെ സം​ഘ​ർ​ഷ ഭൂ​മി​യാ​ക്കു​ക​യാ​ണ് പ്ര​ക്ഷോ​ഭ​ക​രു​ടെ ല​ക്ഷ്യം. ഒ​രു കൂ​ട്ട​ർ കൊ​ടി​യെ​ടു​ത്തും മ​റ്റൊ​രു കൂ​ട്ട​ർ കൊ​ടി​യി​ല്ലാ​തെ​യും സ​മ​രം ചെ​യ്യു​ന്നു. കൊ​ടി​യി​ല്ലാ​ത്ത​വ​ർ കൊ​ടി​യു​ള്ള​വ​രു​ടെ നേ​തൃ​ത്വം അം​ഗീ​ക​രി​ക്കു​ന്നു. എ​ന്നാ​ൽ ഇ​തു​കൊ​ണ്ടൊ​ന്നും കേ​ര​ള​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ മ​ന​സി​നെ ഉ​ല​യ്ക്കാ​നാ​വി​ല്ല. പെ​ൺ​കു​ട്ടി​ക​ൾ ചൊ​വ്വ​യി​ലേ​ക്കു പോ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന നാ​ട്ടി​ലാ​ണ് ഇ​തെ​ല്ലാം- അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​മെ​ന്ന തീ​രു​മാ​ന​ത്തി​ൽ​നി​ന്നും സ​ർ​ക്കാ​ർ പി​ന്നോ​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.