മെ​ഹു​ൽ ചോ​ക്സി​ക്കു നി​യ​മ​സ​ഹാ​യം ന​ൽ​കി​യ​ത് ജ​യ്റ്റ്ലി​യു​ടെ മ​ക​ൾ: രാ​ഹു​ൽ ഗാ​ന്ധി

09:00 PM Oct 22, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​ക്ക് നി​യ​മ​സ​ഹാ​യം ന​ൽ​കി​യ​ത് കേ​ന്ദ്ര​ധ​ന​മ​ന്ത്രി അ​രു​ൺ ജ​യ്റ്റ്ലി​യു​ടെ മ​ക​ളാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. മെ​ഹു​ൽ ചോ​ക്സി​യു​ടെ ഗീ​താ​ഞ്ജ​ലി ജ്വ​ല്ല​റി​ക്ക് നി​യ​മ​സ​ഹാ​യം ന​ൽ​കു​ന്ന​ത് ജ​യ്റ്റ്ലി​യു​ടെ മ​ക​ളും അ​ഭി​ഭാ​ഷ​ക​യു​മാ​യ സോ​ണാ​ലി​യാ​ണെ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ ആ​രോ​പ​ണം. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഹു​ൽ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. സോ​ണാ​ലി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​റും രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു.

കൊ​ള്ള​ക്കാ​ര​ൻ മെ​ഹു​ൽ ചോ​ക്സി​യു​ടെ ശ​മ്പ​ള​ക്കാ​രി​യാ​യി​രു​ന്നു ജ​യ്റ്റ്ലി​യു​ടെ മ​ക​ൾ. അ​തി​നി​ടെ അ​വ​ളു​ടെ ധ​ന​മ​ന്ത്രി​യാ​യ പി​താ​വ് ചോ​ക്സി​യു​ടെ ഫ​യ​ലി​നു മു​ക​ളി​ൽ അ​ട​യി​രി​ക്കു​ക​യും അ​യാ​ളെ പ​റ​ന്നു​പോ​കാ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. ICICI a/c no: 12170500316 എ​ന്ന അ​ക്കൗ​ണ്ട് ന​മ്പ​റി​ലൂ​ടെ അവൾ പ​ണം സ്വീ​ക​രി​ച്ചു. എ​ന്നാ​ൽ മാ​ധ്യ​മ​ങ്ങ​ൾ ഈ ​വാ​ർ​ത്ത കാ​ണാ​തെ​പോ​യ​ത് ദു​ഖ​ക​ര​മാ​ണെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു.