സന്നിധാനം: അയ്യപ്പ ദർശനത്തിനായി സന്നിധാനത്ത് യുവതി പ്രവേശിച്ചെന്ന സംശയത്തെ തുടർന്ന് പ്രതിഷേധം. ശ്രീകോവിലിനു ചുറ്റും പ്രതിഷേധക്കാർ കൈകൾ കോർത്തുപിടിച്ചാണ് പ്രതിഷേധിക്കുന്നത്. നടപ്പന്തലിലും പിന്നിട്ട് പതിനെട്ടാം പടികയറി യുവതി ദർശനത്തിനായി എത്തിയതായാണ് സംശയം.
ദർശനത്തിനെത്തിയവരെ തിരികെ ഇറക്കാതെയാണ് പ്രതിഷേധക്കാർ വലയം തീർത്തിരിക്കുന്നത്. രാത്രി 10.30 ഓടെ പടിപൂജ അവസാനിച്ച ശേഷം പരിശോധന നടത്താമെന്നാണ് പോലീസിന്റെ നിലപാട്. ഈ പരിശോധനയ്ക്കു ശേഷമെ സന്നിധാനത്തെത്തിയവരെ തിരികെ വിടുകയുള്ളു.
യുവതി പ്രവേശിച്ചെന്നു സംശയം; ശ്രീകോവിലിനു ചുറ്റും കൈകൾ കോർത്തുപിടിച്ച് പ്രതിഷേധം
07:46 PM Oct 22, 2018 | Deepika.com