തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ചെകുത്താനും കടലിനും ഇടലിയാണ് സർക്കാരെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാൻ കേന്ദ്ര ആഭ്യന്തരവകുപ്പ് സമ്മർദം ചെലുത്തുന്പോൾ മറുഭാഗത്ത് ഭക്തരുടെ വേഷത്തിൽ ബിജെപി സംസ്ഥാന നേതൃത്വം വിധിക്കെതിരെ സമരം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവർത്തകർക്ക് പോലും സന്നിധാനത്തുനിന്ന് മടങ്ങി പോരേണ്ടി വന്നു. ഫാസിസം അഴിഞ്ഞാടുകയാണ്. ദേവസ്വംബോർഡ് യോഗം ചേരുന്നത് പതിവാണെന്നും മന്ത്രി പറഞ്ഞു.
ചെകുത്താനും കടലിനും ഇടയിലാണ് സർക്കാർ: കടകംപള്ളി സുരേന്ദ്രൻ
04:31 PM Oct 22, 2018 | Deepika.com