ചെന്നൈ: ജുഡീഷറിക്കും പോലീസിനുമെതിരായ പരാമർശത്തിൽ ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ മാപ്പ് പറഞ്ഞു. മദ്രാസ് ഹൈക്കോടതിയിലാണ് രാജ മാപ്പ് പറഞ്ഞത്. ജസ്റ്റീസുമാരായ സി.ടി സെൽവം, എം. നിർമൽ കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന് മുൻപാകെ നേരിട്ടെത്തിയാണ് രാജ മാപ്പ് പറഞ്ഞത്.
ജുഡീഷറിയെയും പോലീസിനെയും അധിക്ഷേപിച്ച് പുതുക്കോട്ടയിൽ നടത്തിയ പ്രസംഗത്തെത്തുടർന്നാണ് മദ്രാസ് ഹൈക്കോടതി രാജയ്ക്കെതിരെ സ്വമേധയാ നടപടികളാരംഭിച്ചത്.
പുതുക്കോട്ടയിലെ മെയ്യാപുരത്ത് ഗണേശോത്സവ ഘോഷയാത്ര പോകുന്ന വഴിയുമായി ബന്ധപ്പെട്ടു തർക്കമുണ്ടായിരുന്നു. ഇതിലിടപെട്ടാണു നേതാവിന്റെ വിവാദ പരാമർശങ്ങൾ.
ജുഡീഷറിക്കെതിരായ പരാമർശം: എച്ച്. രാജ മാപ്പ് പറഞ്ഞു
04:08 PM Oct 22, 2018 | Deepika.com