പതിനൊന്നുകാരനെ അമ്മയുടെ സുഹൃത്തായ ഡോക്ടർ മർദിച്ചതായി പരാതി

03:49 PM Oct 22, 2018 | Deepika.com
കൊച്ചി: പതിനൊന്നു വയസുകാരനെ അമ്മയുടെ സുഹൃത്ത് മർദിച്ചതായി പരാതി. എറണാകുളം ജനറൽ ആശുപത്രിയിലെ സിഎംഒ ഡോ. ആദർശ് കുട്ടിയെ മർദിച്ചുവെന്നാണ് പോലീസിന് പരാതി ലഭിച്ചത്. അയൽവാസിയാണ് കുട്ടിയെ മർദിച്ച വിവരം പോലീസിനെ അറിയിച്ചത്. സംഭവത്തിൽ തൃക്കാക്കര പോലീസ് കുട്ടിയുടെ മൊഴിയെടുത്തു.