അ​മൃ​ത്സ​ർ ദു​ര​ന്തം: സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹ​ർ​ജി

03:46 PM Oct 22, 2018 | Deepika.com
ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ൽ ദ​സ​റ ആ​ഘോ​ഷ​ത്തി​നി​ടെ ട്രെ​യി​നി​ടി​ച്ച് 61 പേ​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹ​ർ​ജി. പ​ഞ്ചാ​ബ്-ഹ​രി​യാ​ന ഹൈ​ക്കോ​ടി​യി​ലാ​ണ് പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​മോ പ്ര​ത്യേ​ക സം​ഘ​മോ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഗു​രു​ഗ്രാം സ്വ​ദേ​ശി​യാ​യ അ​ഭി​ഭാ​ഷ​ക​ൻ ദി​നേ​ഷ് കു​മാ​റാ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​ക്ടോ​ബ​ർ 19നാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ 50 പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ര​ണ്ട് ല​ക്ഷം രൂ​പ​യും സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ഞ്ച് ല​ക്ഷം രൂ​പ​യും ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.