ഏഴുമാസം പ്രായമായ പെണ്‍കുഞ്ഞിന്‍റെ മൃതദേഹം കിണറ്റിൽ

03:29 PM Oct 22, 2018 | Deepika.com
കോഴിക്കോട്: ഏഴുമാസം പ്രായമായ പെണ്‍കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശേരി കാരാടിയിലാണ് സംഭവം. പറച്ചിക്കോത്ത് മുഹമ്മദലിയുടെ മകളാണ് മരിച്ചത്. സംഭവത്തിൽ താമരശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.