ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി തർക്കം; കോണ്‍ഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു

03:17 PM Oct 22, 2018 | Deepika.com
മുംബൈ: ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കോണ്‍ഗ്രസ് പ്രവർത്തകനെ കുത്തിക്കൊന്നു. മുംബൈയിലെ ഘാട്ട്കോപ്പറിനു സമീപമാണ് സംഭവം. മനോജ് ദുബെ (45) എന്നയാളാണ് മരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരിലാണ് കൊലപാതകമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. മനോജിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ ബിജെപി, ബജ്‌റംഗ്ദൾ പ്രവർത്തകർ ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.