കോ​ഴി​ക്കോ​ട്ടും തി​രു​വ​ന​ന്ത​പുരത്തും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് നേ​രെ ക​ല്ലേ​റ്

06:38 AM Oct 18, 2018 | Deepika.com
കോ​ഴി​ക്കോ​ട്: ഹ​ർ​ത്താ​ലി​നി​ടെ കോ​ഴി​ക്കോ​ട്ടും തി​രു​വ​ന​ന്ത​പു​ര​ത്തും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്കു നേ​രെ ക​ല്ലേ​റ്. കോ​ഴി​ക്കോ​ട്ട് കു​ണ്ടാ​യി​ത്തോ​ട്, മു​ക്കം, കു​ന്ന​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ബ​സു​ക​ൾ​ക്കു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്. കോ​ഴി​ക്കോ​ട്ട് മൂ​ന്നി​ട​ത്തും സ്കാ​നി​യ ബ​സു​ക​ൾ​ക്ക് നേ​രെ​യാ​ണ് ക​ല്ലേ​റ് ഉ​ണ്ടാ​യ​ത്. ക​ല്ലേ​റി​ൽ യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ല്ല​ന്പ​ല​ത്താ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്കു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്നു കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​ർ ഹ​ർ​ത്താ​ലി​നാ​ണ് അ​ഖി​ല ഭാ​ര​ത ഹി​ന്ദു​പ​രി​ഷ​ത്താ​ണ് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.