എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സി​പി​ഐ നേ​താ​വ് അ​റ​സ്റ്റി​ൽ

10:41 AM Oct 03, 2018 | Deepika.com
വെ​ഞ്ഞാ​റ​മൂ​ട് : എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ സി​പി​ഐ നേ​താ​വ് അ​റ​സ്റ്റി​ൽ. സി​പി​ഐ വെ​ഞ്ഞാ​റ​മൂ​ട് മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഹാ​ഷിം (54) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ നേ​താ​വ് ഏ​റെ നാ​ളാ​യി പീ​ഡി​പ്പി​ച്ച് വ​രു​ന്ന​താ​യാ​ണ് പ​രാ​തി. കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ ആ​രും ഇ​ല്ലാ​ത്ത​സ​മ​യ​ങ്ങ​ളി​ല്‍ പ്ര​ലോ​ഭി​പ്പി​ച്ച് പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. സ്കൂ​ളി​ല്‍ ന​ട​ന്ന കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് കു​ട്ടി പീ​ഡ​ന വി​വ​രം പു​റ​ത്ത് പ​റ​ഞ്ഞ​ത്.

തു​ട​ര്‍​ന്ന് അ​ധ്യാ​പി​ക കു​ട്ടി​യു​ടെ മാ​താ​വി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ മാ​താ​പി​താ​ക്ക​ൾ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​ന്നു പു​ല​ർ​ച്ച​യോ​ടെ പ്ര​തി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ൽ സ്വ​യം ഹാ​ജ​രാ​കു​ക​യാ​യി​രു​ന്ന​താ​യാ​ണ് സൂ​ച​ന.

ആ​രോ​പ​ണ വി​ധേ​യ​നാ​യ എ.​ഹാ​ഷി​മി​നെ സി​പി​ഐ​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​താ​യി സി​പി​ഐ വെ​ഞ്ഞാ​റ​മൂ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ.​എം. റൈ​സ് അ​റി​യി​ച്ചു.