തിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തിനും, നവകേരള നിര്‍മിതിക്ക് ധനസമാഹരണത്തിനുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ നവകേരള ഭാഗ്യക്കുറി നറുക്കെടുപ്പ് ഈ മാസം 15 ലേക്ക് മാറ്റിവച്ചു. 15ന് ഉച്ചകഴിഞ്ഞ് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ വേദിയില്‍ നറുക്കെടുപ്പ് നടത്തും. നവകേരള ഭാഗ്യക്കുറി ഈ മാസം മൂന്നിന് നറുക്കെടുക്കാനാണ് നിശ്ചയിച്ചിരുന്നത്.
ലാഭം പൂര്‍ണമായും ദുരിതാശ്വാസത്തിനും നവകേരള നിര്‍മിതിക്കുമായി സംഭാവന ചെയ്യാന്‍ ഉദ്ദേശിച്ചുള്ള നവകേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 90 പേര്‍ക്ക് ലഭിക്കും. രണ്ടാം സമ്മാനം 5000 രൂപ വീതം 100800 പേര്‍ക്കും ലഭിക്കും. 250 രൂപയാണ് ടിക്കറ്റ് വില.
നവകേരള ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവച്ചു
09:26 PM Oct 01, 2018 | Deepika.com