ഗീ​ത ഗോ​പി​നാ​ഥ് ഐ​എം​എ​ഫ് ത​ല​പ്പ​ത്തേ​ക്ക്; മു​ഖ്യ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​യാ​യി നി​യ​മി​ച്ചു

09:04 PM Oct 01, 2018 | Deepika.com
വാ​ഷിം​ഗ്ട​ൺ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ് ഗീ​ത ഗോ​പി​നാ​ഥ് ഐ​എം​എ​ഫ് ത​ല​പ്പ​ത്തേ​ക്ക്. അ​ന്താ​രാ​ഷ്ട്ര നാ​ണ്യ നി​ധി​യു​ടെ മു​ഖ്യ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​യാ​യി ഗീ​ത ഗോ​പി​നാ​ഥി​നെ നി​യ​മി​ച്ചു. ആ​ർ​ബി​ഐ ഗ​വ​ർ​ണ​റാ​യി​രു​ന്ന ര​ഘു​റാം രാ​ജ​ന് ശേ​ഷം ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​രി​യാ​ണ് ഗീ​ത ഗോ​പി​നാ​ഥ്. ഹാ​ർ​വാ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ​സ​റാ​ണ് ഗീ​ത. ഡി​സം​ബ​റി​ൽ വി​ര​മി​ക്കു​ന്ന മൗ​റി ഒ​ബ്സ്റ്റ​ഫെ​ൽ​ഡി​നു പ​ക​ര​ക്കാ​രി​യാ​യാ​ണ് ഗീ​ത​യെ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.

ക​ണ്ണൂ​ർ സ്വ​ദേ​ശി​യും കാ​ർ​ഷി​ക സം​രം​ഭ​ക​നു​മാ​യ ടി.​വി.​ഗോ​പി​നാ​ഥി​ന്‍റെ​യും അ​ധ്യാ​പി​ക വി​ജ​യ​ല​ക്ഷ്മി​യു​ടെ​യും മ​ക​ളാ​യ ഗീ​ത മൈ​സൂ​രു​വി​ലാ​ണു പ​ഠി​ച്ചു​വ​ള​ർ​ന്ന​ത്. ഡ​ൽ​ഹി ലേ‍‍​ഡി ശ്രീ​റാം കോ​ള​ജി​ൽ നി​ന്ന് ഇ​ക്ക​ണോ​മി​ക്സി​ൽ ഓ​ണേ​ഴ്സും ഡ​ൽ​ഹി സ്കൂ​ൾ ഓ​ഫ് ഇ​ക്ക​ണോ​മി​ക്സി​ൽ നി​ന്നും വാ​ഷിം​ഗ്ട​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും എം​എ​യും പ്രി​ൻ​സ്റ്റ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു ഡോ​ക്ട​റേ​റ്റും ഗീ​ത നേ​ടി.

പ്രി​ൻ​സ്റ്റ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഗ​വേ​ഷ​ണ​ത്തി​നു വു​ഡ്രോ വി​ൽ​സ​ൻ ഫെ​ലോ​ഷി​പ് ല​ഭി​ച്ചു. യു​വ ലോ​ക​നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യി വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റം തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. മു​ൻ ഐ​എ​എ​സ് ഓ​ഫി​സ​റും മാ​സ​ച്യു​സി​റ്റ്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ലെ (എം​ഐ​ടി) പോ​വ​ർ​ട്ടി ആ​ക്‌​ഷ​ൻ ലാ​ബ് ഡ​യ​റ​ക്ട​റു​മാ​യ ഇ​ക്ബാ​ൽ ധ​ലി​വാ​ൾ ആ​ണു ഭ​ർ​ത്താ​വ്. മ​ക​ൻ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി രോ​ഹി​ൽ.