കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശനത്തിൽ സർക്കാർ നയത്തിനെതിരെ ബിജെപി സമരത്തിലേക്ക്. വിശ്വാസികൾക്കൊപ്പം സമരത്തിനുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള വ്യക്തമാക്കി. കോടതി വിധിയുടെ പേരിൽ വിശ്വാസികളെ സിപിഎം അടിച്ചമർത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിശ്വാസം സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രീംകോടതിയില്‍ പുനഃപരിശോധനാഹര്‍ജി നല്‍കാനും നീക്കമുണ്ട്. ഏറ്റുമുട്ടലിന്റെ പാത ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. കേസില്‍ ദുരൂഹതതുണ്ടെന്നും നിയമയുദ്ധത്തിന്റെ തുടക്കം മുതല്‍ അന്വേഷിക്കണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
ശബരിമല സ്ത്രീ പ്രവേശനം: ബിജെപി സമരത്തിലേക്ക്
02:07 PM Oct 01, 2018 | Deepika.com