ബ്രൂ​വ​റി അ​നു​മ​തി റ​ദ്ദാ​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി​ക്കു സു​ധീ​ര​ന്‍റെ ക​ത്ത്

07:13 PM Sep 30, 2018 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പു​തി​യ ബ്രു​വ​റി​ക​ളും ഡി​സ്റ്റി​ല​റി​ക​ളും തു​ട​ങ്ങാ​നും നി​ല​വി​ലു​ള്ള ഡി​സ്റ്റി​ല​റി​ക​ളു​ടെ ഉ​ത്പാ​ദ​ന ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നും ന​ൽ​കി​യ അ​നു​മ​തി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്തു ന​ൽ​കി.

മ​ദ്യ​ത്തി​ന്‍റെ ല​ഭ്യ​ത​യും ഉ​പ​യോ​ഗ​വും കു​റ​യ്ക്കാ​ൻ സ​ഹാ​യ​ക​മാ​യ ന​യ​മാ​യി​രി​ക്കും സ്വീ​ക​രി​ക്കു​ക​യെ​ന്ന എ​ൽ​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന ലം​ഘ​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണു ന​ട​പ​ടി. അ​തീ​വ ര​ഹ​സ്യ​മാ​യി സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളി​ലെ ദു​രൂ​ഹ​ത ഇ​തി​ന്‍റെ പി​ന്നി​ലെ ക​ള്ള​ക്ക​ളി​ക​ളാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. വ്യ​വ​സാ​യ വ​കു​പ്പ് അ​റി​യാ​തെ ഇ​തി​നാ​വ​ശ്യ​മാ​യ സ്ഥ​ലം ന​ൽ​കി ഉ​ത്ത​ര​വ് ഇ​റ​ക്കി​യ എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ന​ട​പ​ടി അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ഴി​മ​തി ന​ട​ന്നു എ​ന്ന് ഏ​വ​രും വി​ശ്വ​സി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണി​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​തെ​ല്ലാം പു​റ​ത്തു​വ​രു​ന്ന​തി​നാ​യി ഹൈ​ക്കോ​ട​തി സി​റ്റിം​ഗ് ജ​ഡ്ജി​യെ​ക്കൊ​ണ്ട് ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. തെ​റ്റാ​യ ന​ട​പ​ടി​ക്കു ശി​പാ​ർ​ശ ന​ൽ​കി​യ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. തെ​റ്റു​ചെ​യ്ത​വ​ർ എ​ത്ര ഉ​ന്ന​ത​രാ​യാ​ലും ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.