സുവ: തെക്കൻ ശാന്തസമുദ്രത്തിലെ ദ്വീപ് രാജ്യമായ ഫിജിയിൽ ശക്തമായ ഭൂചനം. റിക്ടർസ്കെയിൽ 6.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്ത്യൻ സമയം ഞായറാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം.
കിഴക്കൻ ഫിജിയിലെ ലെവുകയിലാണ് ഭൂകമ്പം ഉണ്ടായത്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സൂനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.
ഫിജിയിൽ ശക്തമായ ഭൂചനം; നാശനഷ്ടങ്ങളില്ല
05:52 PM Sep 30, 2018 | Deepika.com