തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ പ്രഖ്യാപിച്ച സമരം പിൻവലിച്ചു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായി സംഘടന പ്രതിനിധികൾ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, സർവീസ് റദ്ദാക്കൽ അവസാനിപ്പിക്കുക, ഡ്യൂട്ടി പരിഷ്കരണം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയൻ സമരത്തിന് നോട്ടീസ് നൽകിയത്.
കെഎസ്ആർടിസി സമരം പിൻവലിച്ചു
04:58 PM Sep 30, 2018 | Deepika.com