കേരളത്തിന്‍റെ പുനർനിർമാണത്തിന് ഇന്ത്യ നെതർലൻഡ്സിന്‍റെ സഹായം തേടി

03:16 PM Sep 30, 2018 | Deepika.com
ന്യൂഡൽഹി: കേരളത്തിന്‍റെ പുനർനിർമാണത്തിനായി നെതർലൻഡ്സിനോട് കേന്ദ്ര സർക്കാർ ഒൗദ്യോഗികമായി സഹായമഭ്യർഥിച്ചു. ഇതുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്‍റെ കത്ത് ഇന്ത്യൻ അംബാസഡർ വേണു രാജാമണി നെതർലൻഡ്സിന് കൈമാറി. സാങ്കേതിക ഉപദേശം ലഭ്യമാക്കാനാണ് നെതർലൻഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, തുടർനടപടികൾക്ക് സമയം വേണമെന്ന് നെതർലൻഡ്സ് അറിയിച്ചു.