ഉ​ച്ച​കോ​ടി​ക്കെ​ത്തി​യ കു​വൈ​ത്ത് സം​ഘ​ത്തി​ന്‍റെ പേ​ഴ്സ് അ​ടി​ച്ചു മാ​റ്റി പാ​ക് ഉ​ദ്യോ​ഗ​സ്ഥ​ൻ

01:58 PM Sep 30, 2018 | Deepika.com
ഇ​സ്‌​ലാ​മാ​ബാ​ദ്: ഉ​ന്ന​ത​ല ഉ​ച്ച​കോ​ടി​ക്കെ​ത്തി​യ കു​വൈ​ത്ത് സം​ഘ​ത്തി​ന്‍റെ പേ​ഴ്സ് അ​ടി​ച്ചു മാ​റ്റി പാ​ക് ഉ​ദ്യോ​ഗ​സ്ഥ​ൻ. ഇ​സ്‌​ലാ​മാ​ബാ​ദി​ൽ നി​ക്ഷേ​പ​ക പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ആ​ലോ​ച​ന​ക​ൾ​ക്കാ​യെ​ത്തി​യ കു​വൈ​ത്ത് സം​ഘ​ത്തി​ന്‍റെ പേ​ഴ്സാ​ണ് ഗ്രേ​ഡ് 20 ത​ല​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ടി​ച്ചു​മാ​റ്റി​യ​ത്. മോ​ഷ​ണം ധ​ന​മ​ന്ത്രാ​ല​യ​ത്തി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞ​തോ​ടെ സം​ഭ​വം വി​വാ​ദ​മാ​യി.

ജോ​യി​ന്‍റ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ക്ര​ട്ട​റി സ​രാ​ർ ഹൈ​ദ​ർ ഖാ​ൻ ആ​ണ് പേ​ഴ്സ് മോ​ഷ്ടി​ച്ച​ത്. മേ​ശ​പ്പു​റ​ത്ത് മ​റ​ന്നി​ട്ട പേ​ഴ്സ് ഇ​ദ്ദേ​ഹം സ്വ​ന്തം​പോ​ക്ക​റ്റി​ലേ​ക്ക് തി​രു​കു​ക​യാ​യി​രു​ന്നു. പേ​ഴ്സ് ന​ഷ്ട​പ്പെ​ട്ട​താ​യി കു​വൈ​ത്ത് പ്ര​തി​നി​ധി സം​ഘം പ​രാ​തി​പ്പെ​ട്ട​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്താ​കു​ന്ന​ത്. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ പേ​ഴ്സ് തെ​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ​യാ​ണ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. സി​സി​ടി​വി മോ​ഷ്ടാ​വി​നെ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.