അഭിലാഷ് ടോമി യുവാക്കൾക്ക് പ്രചോദനമെന്ന് മോദി

01:24 PM Sep 30, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി നാ​വി​ക​ൻ അ​ഭി​ലാ​ഷ് ടോ​മി യു​വാ​ക്ക​ൾ​ക്ക് പ്ര​ചോ​ദ​ന​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​ഭി​ലാ​ഷ് ടോ​മി​യു​ടെ ധൈ​ര്യ​വും നി​ശ്ച​യ​ദാ​ർ​ഢ്യ​വും ഇ​ച്ഛാ​ശ​ക്തി​യും യു​വാ​ക്ക​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​ണെ​ന്ന് മോ​ദി പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ മ​ൻ കി ​ബാ​ത്തി​ലൂ​ടെ പ​റ​ഞ്ഞു.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ന​മ്മു​ടെ രാ​ജ്യ​ത്തി​ലെ ഒ​രു ധീ​ര​നാ​യ നാ​വി​ക​ൻ മ​ര​ണ​ത്തി​ന്‍റെ​യും ജീ​വി​ത​ത്തി​ന്‍റെ​യും അ​വ​സ്ഥ​യു​മാ​യി പോ​രാ​ടേ​ണ്ടി വ​ന്നു. അ​ഭി​ലാ​ഷ് ടോ​മി​യാ​ണ് ഈ ​ധൈ​ര്യ​ശാ​ലി​യാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ. ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ ചെ​റു​ബോ​ട്ടി​ൽ ലോ​കം ചു​റ്റി​യ നാ​വി​ക​നാ​ണ് അ​ഭി​ലാ​ഷ് എ​ന്നും മോ​ദി പ​റ​ഞ്ഞു.

ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് പ്ര​യാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ 80 ദി​വ​സം അ​ദ്ദേ​ഹം ഒ​റ്റ​യ്ക്കു ക​ട​ലി​ലൂ​ടെ യാ​ത്ര ചെ​യ്ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ യാ​ത്ര​യ്ക്ക് കൊ​ടു​ങ്കാ​റ്റ് പ്ര​തി​സ​ന്ധി​ക​ൾ സൃ​ഷ്ടി​ച്ചു. അ​ഭി​ലാ​ഷി​ന്‍റെ പാ​യ്‌​വ​ഞ്ചി ത​ക​ർ​ന്ന് വെ​ള്ള​വും ഭ​ക്ഷ​ണ​വും ഇ​ല്ലാ​തെ ക​ട​ലി​ൽ അ​ക​പ്പെ​ട്ട അ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ടാ​ൻ ത​യാ​റാ​യി​ല്ല. അ​ഭി​ലാ​ഷ് ധീ​ര​ത​യു​ടെ​യും ഇ​ച്ഛാ​ശ​ക്തി​യു​ടെ​യും ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

അ​ഭി​ലാ​ഷ് ടോ​മി​യു​മാ​യി മോ​ദി ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. അ​ഭി​ലാ​ഷി​നെ നേ​രി​ൽ കാ​ണു​മെ​ന്നും മോ​ദി വ്യ​ക്ത​മാ​ക്കി. അ​ഭി​ലാ​ഷി​ന്‍റെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തെ ബ​ഹു​മാ​നി​ക്കു​ന്നു. അ​ഭി​ലാ​ഷി​ന്‍റെ ആ​രോ​ഗ്യ​ത്തി​നാ​യി പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നും മോ​ദി പ​റ​ഞ്ഞു.

ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് പ്ര​യാ​ണ​ത്തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട അ​ഭി​ലാ​ഷി​നെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. അ​ഭി​ലാ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു.