മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് വൻ പിന്തുണ

01:16 PM Aug 27, 2018 | Deepika.com
തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാൻ ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി​കൾ ഒ​രു​ മാ​സ​ത്തെ ശ​ന്പ​ളം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് ന​ൽ​ക​ണ​മെ​ന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ അ​ഭ്യ​ർ​ഥ​ന മ​ല​യാ​ളി​ക​ൾ ഇരുകൈയും നീ​ട്ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്നു. ഒ​രു മാ​സ​ത്തെ ശ​ന്പ​ളം ഒ​രുമി​ച്ച് ന​ൽ​കു​ന്ന​തി​ന് പ​ക​രം മു​ന്നു ദി​വ​സ​ത്തെ ശ​ന്പ​ളം പ​ത്തു​മാ​സ​മാ​യി​ട്ട് ന​ൽ​കാ​യാ​ലും മ​തി​യെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന.

രാ​ജ്യ​ത്തി​ന​ക​ത്ത് നി​ന്ന് മാ​ത്ര​മ​ല്ല, വി​ദേ​ശ​ത്ത് നി​ന്ന​ട​ക്കം വ​ലി​യ പ്ര​ക​ര​ണ​മാ​ണ് മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന സോ​ഷ്യ​ൽ മീ​ഡി​യ വ​ലി​യ രീ​തി​യി​ൽ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തെ പു​ന​ർ​നി​ർ​മി​ക്കാ​ൻ മ​ല​യാ​ളി​ക​ൾ മാ​ത്രം മ​തി​യെ​ന്ന വി​കാ​ര​ത്തോ​ടെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​വ​ഹി​പ്പി​ക്കു​ന്ന മെ​സേജു​ക​ളും ക​മ​ന്‍റു​ക​ളും. അ​ഭ്യ​ർ​ഥ​ന ചി​ല ചാ​ന​ലു​ക​ളി​ൽ ന​ട​ത്തി​യ​തി​നു ശേ​ഷം ത​ന്‍റെ ഔ​ദ്യോ​ഗി​ക ഫെ​യ്സ്ബു​ക്ക് പേ​ജി​ലും മുഖ്യമന്ത്രി പ​ങ്കു​വ​ച്ചി​രു​ന്നു. ഈ ​പോ​സ്റ്റി​നു​ള്ള ലൈ​ക്കും ഷെ​യ​റു​ക​ളും പതിനാ​യി​ര​ങ്ങ​ൾ ഇ​തി​ന​കം ക​ട​ന്നി​ട്ടു​ണ്ട്.

ഇ​തുകൂ​ടാ​തെ പി​ന്തു​ണ അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള ഫോ​ൺ കോ​ളു​ക​ൾ ഓ​രോ മി​നു​ട്ടി​ലും നി​ര​വ​ധി​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​യ്ക്ക് വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ പ​ല​രും മു​ൻ​കൂ​ട്ടി ശ​ന്പ​ളം അക്കൗ​ണ്ടി​ലേ​യ്ക്ക് ന​ൽ​കി​യ കാ​ര്യ​വും വി​ളി​ച്ചും മെ​സേ​ജി​ലൂ​ടെയും അ​റി​യി​ക്കു​ന്നു​ണ്ട്.

അതിനിടെ ഗവർണർ പി.സദാശിവം, ഡിജിപി ലോക്നാഥ് ബെഹ്റ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കൊച്ചി മെട്രോ എംഡി മുഹമ്മദ് ഹനീഷ് തുടങ്ങിയ പ്രമുഖർ ഒരു മാസത്തെ ശന്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.



എം.ജെ ശ്രീജിത്ത്