സ്വർണ വില കൂടി

11:30 AM Aug 27, 2018 | Deepika.com
കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 200 രൂപയാണ് ഇന്ന് വർധിച്ചത്. അഞ്ച് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില മാറുന്നത്.

പവന് 22,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കൂടി 2,785 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്.