ഏഷ്യൻ ഗെയിംസ് ബാഡ്മിന്‍റണ്‍: സൈന സെമിയിൽ തോറ്റു

11:27 AM Aug 27, 2018 | Deepika.com
ജക്കാർത്ത: ഏഷ്യൻ ഗെയിംസ് വനിതാ സിംഗിൾസ് ബാഡ്മിന്‍റണിൽ ഇന്ത്യയുടെ സൈന നെഹ്‌വാളിന് വെങ്കലം. സെമിഫൈനലിൽ ലോക ഒന്നാം നന്പർ താരം തായ്‌ലൻഡിന്‍റെ തായ് സു യിംഗിനോട് നേരിട്ടുള്ള ഗെയിമുകൾക്ക് സൈന തോറ്റു. സ്കോർ: 21-18, 21-16.

ലോക ഒന്നാം നന്പർ താരത്തിന് കടുത്ത വെല്ലുവിളിയാണ് സൈന ഉയർത്തിയത്. വെങ്കല മെഡൽ നേട്ടത്തോടെ ഏഷ്യൻ ഗെയിംസ് വനിതാ സിംഗിൾസ് ബാഡ്മിന്‍റണിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി മെഡൽ നേടുന്ന താരമായി സൈന മാറി.