ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ പുരുഷന്മാർ തുടർച്ചയായ നാലാം ജയം നേടി. പൂൾ എയിലെ മത്സരത്തിൽ ദക്ഷിണ കൊറിയയെ 5-3 ഇന്ത്യ കീഴടക്കി.
ഇന്ത്യക്ക് വേണ്ടി രുപീന്ദർ പാൽ സിംഗ്, മൻപ്രീത് സിംഗ്, ആകാശ് ദീപ് സിംഗ്, ചിംഗ്ലെൻസന സിംഗ് കൻജും, ലളിത് ഉപാധ്യയ എന്നിവർ ഗോൾ നേടി. ദക്ഷിണ കൊറിയയ്ക്ക് വേണ്ടി ക്യാപ്റ്റൻ മൻജെ ജുംഗ്, ജോഗ്യുൻ ജംഗ് എന്നിവർ സ്കോർ ചെയ്തു.
അവസാന മത്സരത്തിൽ ശ്രീലങ്കയോട് സമനില പാലിച്ചാൽ പോലും ഇന്ത്യക്ക് ഗ്രൂപ്പ് ജേതാക്കളായി സെമിഫൈനലിലേക്ക് മുന്നേറാം.
ഏഷ്യൻ ഗെയിംസ് ഹോക്കി: അപരാജിതരായി ഇന്ത്യ
07:31 AM Aug 27, 2018 | Deepika.com