ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്തെ ബോം​ബ്; ജ​ർ​മ​നി​യി​ൽ 18,500 പേ​രെ ഒ​ഴി​പ്പി​ക്കു​ന്നു

07:03 AM Aug 27, 2018 | Deepika.com
ബെ​ർ​ലി​ൻ: ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്തെ ബോം​ബ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ജ​ർ​മ​ൻ ന​ഗ​ര​മാ​യ ലു​ഡ്വി​ഗ്ഷാ​ഫെ​നി​ൽ നി​ന്ന് 18,500ൽ ​അ​ധി​കം ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ന്നു. നി​ർ​മാ​ണ മേ​ഖ​ല​യി​ൽ നി​ന്ന് 500 കി​ലോ​ഗ്രാം തൂ​ക്കം വ​രു​ന്ന ബോം​ബാണ് പൊ​ട്ടാ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​നാ​യാ​ണ് ന​ഗ​ര​ത്തി​ൽ​നി​ന്നു​ള്ള കൂ​ട്ട ഒ​ഴി​പ്പി​ക്ക​ൽ.

യു​എ​സ്–​ബ്രി​ട്ടീ​ഷ് സൈ​ന്യം ന​ഗ​ര​ത്തി​ൽ നി​ക്ഷേ​പി​ച്ച ബോം​ബാ​ണ് ഇ​തെ​ന്നാ​ണ് അ​നു​മാ​നം. ആ​ളു​ക​ളെ പൂ​ർ​ണ​മാ​യി ഒ​ഴി​പ്പി​ച്ച​ശേ​ഷം ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും. ഇ​തി​ന് ആ​റു മ​ണി​ക്കൂ​റോ​ളം സ​മ​യ​മെ​ടു​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധം അ​വ​സാ​നി​ച്ചി​ട്ട് ഏ​ഴ് പ​തി​റ്റാ​ണ്ട് പി​ന്നി​ടു​മ്പോ​ഴും യു​ദ്ധ​ത്തി​ന്‍റെ അ​വ​ശേ​ഷി​പ്പു​ക​ള്‍ അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നു​ള്ള​തി​നു​ള്ള തെ​ളി​വാ​ണ് ജ​ര്‍​മ​നി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന​ത്.