അഫ്ഗാനിലെ ഐഎസ് തലവൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

04:18 AM Aug 27, 2018 | Deepika.com
കാബൂൾ: സുരക്ഷാസേന നടത്തിയ വ്യോമാക്രമണത്തിൽ അഫ്ഗാനിസ്ഥാനിലെ ഐഎസ് തലവനും മറ്റു പത്ത് ഭീകരരും കൊല്ലപ്പെട്ടു. ഐഎസ് തലവൻ അബു സാദ് എർഹാബിയാണ് കൊല്ലപ്പെട്ടത്. കിഴക്കൻ പ്രവിശ്യയായ നംഗർഹറിലാണ് സംഭവം.

കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെടുന്ന നാലാമത്തെ ഐഎസ് നേതാവാണ് അബു സാദ്. അഫ്ഗാന്‍റെയും യുഎസിന്‍റെ നേതൃത്വത്തിലുള്ള സൈന്യം സംയുക്തമായാണ് വ്യോമാക്രമണം നടത്തിയത്.