വെഞ്ഞാറമ്മൂട്ടിൽ ക്ലബ്ബിലുണ്ടായിരുന്നവരെ അക്രമിച്ചു; അഞ്ചുപേർക്കു പരിക്ക്
10:38 PM Aug 26, 2018 | Deepika.com
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ ക്ലബ്ബിൽ ഒത്തുചേർന്നവർക്കുനേരെ അക്രമണം. ആക്രമണത്തിൽ അഞ്ചു പേർക്കു പരിക്കേറ്റു. കൂനൻവേങ്ങയിലെ ക്ലബ്ബിൽ ഉണ്ടായിരുന്നവർക്കുനേരെ വടിവാൾ അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.