ട്രാ​ക്ക് പു​ന​സ്ഥാ​പി​ക്ക​ൽ: തി​ങ്ക​ളാ​ഴ്ച 14 പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി

09:54 PM Aug 26, 2018 | Deepika.com
കൊ​ച്ചി: പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ത​ക​രാ​റി​ലാ​യ റെ​യി​ൽ​വേ ട്രാ​ക്കു​ക​ൾ പു​ന​സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 14 പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ തി​ങ്ക​ളാ​ഴ്ച റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു.

ഗു​രു​വാ​യൂ​ർ - തൃ​ശൂ​ർ പാ​സ​ഞ്ച​ർ (56043), തൃ​ശൂ​ർ - ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​ർ (56044), പു​ന​ലൂ​ർ - കൊ​ല്ലം പാ​സ​ഞ്ച​ർ (56333), കൊ​ല്ലം - പു​ന​ലൂ​ർ പാ​സ​ഞ്ച​ർ (56334), സെ​ങ്കോ​ട്ടൈ - കൊ​ല്ലം പാ​സ​ഞ്ച​ർ (56335), കൊ​ല്ലം - സെ​ങ്കോ​ട്ടൈ പാ​സ​ഞ്ച​ർ (56336), ഗു​രു​വാ​യൂ​ർ - പു​ന​ലൂ​ർ പാ​സ​ഞ്ച​ർ (56365), പു​ന​ലൂ​ർ - ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​ർ (56366), ഗു​രു​വാ​യൂ​ർ - തൃ​ശൂ​ർ പാ​സ​ഞ്ച​ർ (56373), തൃ​ശൂ​ർ - ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​ർ (56374), ആ​ല​പ്പു​ഴ - കാ​യം​കു​ളം പാ​സ​ഞ്ച​ർ (56377), കാ​യം​കു​ളം - ആ​ല​പ്പു​ഴ പാ​സ​ഞ്ച​ർ (56378), എ​റ​ണാ​കു​ളം - കാ​യം​കു​ളം പാ​സ​ഞ്ച​ർ (56387), കാ​യം​കു​ളം - എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ (56388) എ​ന്നീ ട്രെ​യി​നു​ക​ളാ​ണ് പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി​യ​ത്.

ട്രാ​ക്ക് പു​ന​സ്ഥാ​പി​ക്ക​ൽ ജോ​ലി​ക​ളു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി 16 പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളും ആ​റു മെ​മു സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി​യി​രു​ന്നു.