കേ​ര​ളീ​യ​രെ അ​ധി​ക്ഷേ​പി​ച്ച അ​ർ​ണ​ബ് ഗോ​സ്വാ​മി​ക്ക് പി​ന്തു​ണ​യു​മാ​യി ബി​ജെ​പി എം​പി

12:31 PM Aug 26, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: യു​എ​ഇ​യു​ടെ പ്ര​ള​യ​സ​ഹാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​യ്ക്കി​ടെ കേ​ര​ള​ത്തെ അ​പ​മാ​നി​ക്കു​ന്ന പ​രാ​മ​ർ​ശം ന​ട​ത്തി​യ വി​വാ​ദ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​ർ​ണ​ബ് ഗോ​സ്വാ​മി​ക്കു പി​ന്തു​ണ​യു​മാ​യി ബി​ജെ​പി എം​പി​യും റി​പ്പ​ബ്ളി​ക് ടി​വി ചാ​ന​ലി​ന്‍റെ സ​ഹ ഉ​ട​മ​യു​മാ​യ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ രം​ഗ​ത്ത്. മ​ല​യാ​ളി​ക​ൾ നാ​ണം കെ​ട്ട​വ​രാ​ണെ​ന്ന ത​ര​ത്തി​ൽ അ​ർ​ണ​ബ് പ​റ​ഞ്ഞ​താ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത് കോ​മാ​ളി​ക​ളാ​ണെ​ന്നും ഇ​ത് നു​ണ​യാ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ട്വി​റ്റ് ചെ​യ്തു.

കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​ൻ യു​എ​ഇ പ്ര​ഖ്യാ​പി​ച്ച 700 കോ​ടി​യെ കു​റി​ച്ചു​ള്ള ച​ർ​ച്ച​യി​ലാ​ണ് അ​ർ​ണ​ബ് മ​ല​യാ​ളി​ക​ളെ അ​ധി​ക്ഷേ​പി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും നാ​ണം​കെ​ട്ട ജ​ന​ത എ​ന്ന് കേ​ര​ളീ​യ​രെ അ​ർ​ണ​ബ് വി​ശേ​ഷി​പ്പി​ച്ചു.

സം​ഭ​വം പ്ര​ച​രി​ച്ച​തോ​ടെ മ​ല​യാ​ളി​ക​ൾ അ​ർ​ണ​ബ് എ​ഡി​റ്റ​റാ​യ റി​പ്പ​ബ്ലി​ക്ക് ടി​വി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലും അ​ർ​ണാ​ബി​ന്‍റെ പേ​ജി​ലും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. റി​പ്പ​ബ്ലി​ക്ക് ടി​വി​യു​ടെ ആ​ൻ​ഡ്രോ​യി​ഡ് പ്ലേ ​സ്റ്റോ​റി​ൽ റേ​റ്റിം​ഗ് കു​റ​ച്ച് കൊ​ണ്ടും സൈ​ബ​ർ മ​ല​യാ​ളി​ക​ൾ ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ന്നു.