സ​തീ​ഷ് റെ​ഡി​ ഡി​ആ​ർ​ഡി​ഒ ചെ​യ​ർ​മാ​ൻ

11:43 AM Aug 26, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡി​ഫ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഡി​ആ​ർ​ഡി​ഒ) ചെ​യ​ർ​മാ​നാ​യി ഏ​യ്റോ സ്പേ​സ് ശാ​ത്ര​ജ്ഞ​ൻ ജി. ​സ​തീ​ഷ് റെ​ഡി​യെ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മി​ച്ചു. എ​സ്. ക്രി​സ്റ്റ​ഫ​ർ വി​ര​മി​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് സ​തീ​ഷി​നെ നി​യ​മി​ച്ച​ത്.

കേ​ന്ദ്ര​മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ് സ​തീ​ഷി​ന്‍റെ നി​യ​മ​ന​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ര​ണ്ട് വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. മി​സൈ​ൽ സം​വി​ധാ​ന​ങ്ങ​ളു​ടെ ഗ​വേ​ഷ​ണ​ത്തി​ൽ പ്ര​ശ​സ്ത​നാ​ണ് സ​തീ​ഷ്. ഏ​യ​റോ സ്പേ​സ് ടെ​ക്നോ​ള​ജി​ക്ക് നി​ര​വ​ധി സം​ഭാ​വ​ന​ക​ളാ​ണ് സ​തീ​ഷ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.