ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ക​ന​ത്ത മ​ഴ: ഗം​ഗ​യു​ടെ തീ​ര​ത്ത് അ​തീ​വ ജാ​ഗ്ര​ത

11:16 AM Aug 26, 2018 | Deepika.com
ഹ​രി​ദ്വാ​ർ: ഉ​ത്ത​രാ​ഖ​ണ്ഡി​ലു​ണ്ടാ​യ ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്നു ഗം​ഗ ക​ര​ക​വി​ഞ്ഞ​തോ​ടെ തീ​ര​ത്ത് അ​തീ​വ ജാ​ഗ്ര​ത നി​ർ​ദേ​ശം. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​രി​ദ്വാ​റി​ലാ​ണ് അ​ധി​കൃ​ത​ർ ജാ​ഗ്ര​ത നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. ഹ​രി​ദ്വാ​റി​ലെ ജ​ല​നി​ര​പ്പ് 293.25 മീ​റ്റ​ർ ക​ട​ന്ന​തോ​ടെ​യാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

ഹ​രി​ദ്വാ​റി​ലും ഋ​ഷി​കേ​ശി​ലും ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ക​ന​ത്ത മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ്ര​ദേ​ശ​ത്ത് പ​ല​യി​ട​ത്തും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​കു​ക​യും ചെ​യ്ത്. തീർ​ഥാ​ട​ക​രും വി​നോ​ദ​സ​ഞ്ചാ​രി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഗം​ഗ​യു​ടെ തീ​ര​ത്തു​ള്ള​വ​ർ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റി താ​മ​സി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ മുന്നറിയിപ്പ് ന​ൽ​കി.