മ​ല്യ രാ​ജ്യം വി​ടു​ന്ന​തി​നു മു​മ്പ് ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി: രാ​ഹു​ൽ ഗാ​ന്ധി

07:45 AM Aug 26, 2018 | Deepika.com
ല​ണ്ട​ൻ: കോ​ടി​ക​ളു​ടെ ബാ​ങ്ക് വാ​യ്പാ ത​ട്ടി​പ്പു ന​ട​ത്തി​യ വി​ട്ട വി​ജ​യ് മ​ല്യ രാ​ജ്യം വി​ടു​ന്ന​തി​നു മു​മ്പ് മു​തി​ർ​ന്ന ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്ന​താ​യി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ല​ണ്ട​നി​ൽ ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബാ​ങ്കു​ക​ളെ ക​ബി​ളി​പ്പി​ച്ച മല്യയെ​പ്പോ​ലു​ള്ള വ്യ​വ​സാ​യ പ്ര​മു​ഖ​ർ​ക്ക് അ​നാ​യാ​സം രാ​ജ്യം വി​ടാ​ൻ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ വ​ഴി​യൊ​രു​ക്കി​യെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു. ബി​ജെ​പി നേ​താ​ക്ക​ളെ മ​ല്യ ക​ണ്ട​താ​യി രാ​ഹു​ൽ ആ​രോ​പി​ച്ചെ​ങ്കി​ലും പേ​ര് വെ​ളി​പ്പെ​ടു​ത്താ​ൻ ത​യാ​റാ​യി​ല്ല. മ​ല്യ രാ​ജ്യം വി​ടു​ന്ന​തി​നു മു​മ്പ് മു​തി​ർ​ന്ന ബി​ജെ​പി നേ​താ​ക്ക​ളെ ക​ണ്ടി​രു​ന്നു. ഇ​തി​ന് തെ​ളി​വു​ണ്ട്. താ​ൻ അ​വ​രു​ടെ പേ​ര് പ​റ‍​യി​ല്ലെ​ന്നും രാ​ഹു​ൽ‌ പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ ജ​യി​ലു​ക​ൾ വ​ള​രെ പ്ര​യാ​സം നി​റ​ഞ്ഞ​വ​യാ​ണ്. എ​ന്നാ​ൽ മ​ല്യ​പ്പോ​ലെ​യു​ള്ള​വ​ർ​ക്ക് അ​താ​യി​രി​ക്കി​ല്ല. നീ​തി ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വ​ർ​ക്കും ഒ​രു​പോ​ലെ​യാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. മ​ല്യ​ക്കാ​യി മും​ബൈ​യി​ലെ ജ​യി​ലു​ക​ളി​ൽ പ്ര​ത്യേ​കം സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് സി​ബി​ഐ ക​ഴി​ഞ്ഞ ദി​വ​സം ല​ണ്ട​ൻ കോ​ട​തി​യി​ൽ അ​റി​യി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശം. മ​ല്യ​യെ അ​പേ​ക്ഷി​ച്ചു​നോ​ക്കു​മ്പോ​ൾ ഇ​ന്ത്യ​ൻ ജ​യി​ലു​ക​ൾ മാ​ന്യ​ത​യു​ള്ള​വ​യാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.