ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുമായി കോൺഗ്രസ് അതിവേഗം ബഹുദൂരം മുന്നോട്ട്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി നിര്‍ണായക കമ്മിറ്റികള്‍ രൂപീകരിച്ചു. പ്രകടന പത്രിക തയാറാക്കല്‍, ഏകോപനം, പ്രചരണം തുടങ്ങി മൂന്ന് നിര്‍ണായക കമ്മിറ്റികളാണ് ശനിയാഴ്ച രൂപീകരിച്ചത്.
തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിന് ഒമ്പതംഗ കോര്‍ കമ്മിറ്റിയും, പ്രകടന പത്രിക രൂപം നല്‍കാനായി 19 അംഗ മാനിഫെസ്റ്റോ കമ്മിറ്റി, തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ 13 അംഗ പബ്ലിസിറ്റി കമ്മിറ്റി എന്നിവയ്ക്കാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രൂപം നല്‍കിയത്. എ.കെ ആന്റണിയും കെ.സി വേണുഗോപാലും ഉള്‍പ്പെടുന്നതാണ് ഒമ്പതംഗ കോര്‍കമ്മിറ്റി. ഗുലാം നബി ആസാദ്, പി.ചിദംബരം, അശോക് ഗെഹ്ലോട്ട്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍, ജയറാം രമേശ്, രണ്‍ദീപ് സുര്‍ജേവാല, എന്നിവരാണ് മറ്റ് അംഗങ്ങള്‍.
ശശി തരൂര്‍ ഉള്‍പ്പെടുന്നതാണ് പ്രകടന പത്രിക തയാറാക്കാനുള്ള കമ്മിറ്റി. പ്രചാരണ പരിപാടികള്‍ നിശ്ചയിക്കാനുള്ള കമ്മിറ്റിയില്‍ വി.ഡി സതീശനും ഉള്‍പ്പെടുന്നു. കമ്മിറ്റി രൂപീകരണത്തോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് സജീവമാക്കിയതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് മുന്നൊരുക്കം; കോൺഗ്രസ് നിര്‍ണായക കമ്മിറ്റികള്‍ രൂപീകരിച്ചു
07:06 AM Aug 26, 2018 | Deepika.com