റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​ർ ജോ​ൺ മ​ക്‌​കെ​യി​ൻ അ​ന്ത​രി​ച്ചു

06:38 AM Aug 26, 2018 | Deepika.com
വാ​ഷിം​ഗ്ട​ൺ ഡി​സി: റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​ർ ജോ​ൺ മ​ക്‌​കെ​യി​ൻ (81) അ​ന്ത​രി​ച്ചു. ബ്രെ​യി​ൻ ട്യൂ​മ​ർ ബാ​ധി​ത​നാ​യ മ​ക്‌​കെ​യി​ൻ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ട​തു ക​ണ്ണി​ലേ​ക്കു​ള്ള ര​ക്ത​യോ​ട്ടം ത​ട​സ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​ക​ൾ​ക്കൊ​ടു​വി​ലാ​ണ് മ​ക്‌​കെ​യി​നു ബ്രെ​യി​ൻ ട്യൂ​മ​റാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ടു ദ​ശ​കം മു​മ്പു ച​ർ​മ​ത്തി​ൽ കാ​ൻ​സ​ർ വ​ന്നു ചി​കി​ത്സ വ​ഴി ര​ക്ഷ​പ്പെ​ട്ട യാ​ളാ​ണ് മ​ക്‌​കെ​യി​ൻ.

ശ​നി​യാ​ഴ്ച​യാ​ണ് കു​ടും​ബം മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. റി​പ്പ​ബ്ളി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ 2008ലെ ​യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന മ​ക്‌​കെ​യി​ൻ സെ​ന​റ്റ് ആം​ഡ് സ​ർ​വീ​സ് ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​നാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.