വി​വാ​ദ പ്ര​സ്താ​വ​ന: കോ​ൺ‌​ഗ്ര​സ് നേ​താ​വ് ഹുസൈ​ൻ ദ​ൽ​വാ​യി മാ​പ്പ് പ​റ​ഞ്ഞു

07:48 PM Aug 11, 2018 | Deepika.com
ന്യൂ​ഡ​ല്‍​ഹി: മു​ത്ത​ലാ​ഖി​നെ അ​നു​കൂ​ലി​ച്ച് വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ കോ​ൺ‌​ഗ്ര​സ് എം​പി ഹു​സൈ​ൻ ദ​ൽ​വാ​യി മാ​പ്പ് പ​റ​ഞ്ഞു. ശ്രീ​രാ​മ​ൻ​പോ​ലും സീ​ത​യെ സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ ഉ​പേ​ക്ഷി​ച്ചെ​ന്നാ​യി​രു​ന്നു ദ​ൽ​വാ​യി​യു​ടെ പ്ര​സ്താ​വ​ന. ഇ​ത് വി​വാ​ദ​മാ​യ​തോ​ടെ പാ​ർ​ട്ടി​പോ​ലും ദ​ൽ​വാ​യി​യെ പ്ര​തി​രോ​ധി​ച്ചി​ല്ല. ഇ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹം മാ​പ്പ് പ​റ​ഞ്ഞ​ത്.

പ്ര​സ്താ​വ​ന തെ​റ്റാ​യി​പ്പോ​യി. ആ​രു​ടേ​യും മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്താ​ന്‍ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ല. പ്ര​സ്താ​വ​ന​യി​ല്‍ മാ​പ്പ് പ​റ​യു​ന്ന​താ​യും ഹു​സൈ​ന്‍ പ​റ​ഞ്ഞു.

നേ​ര​ത്തെ​യും പ​ല​രും ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് പ​വ​ന്‍ ഖേ​ര പ​റ​ഞ്ഞു. ഇ​തി​ലും രൂ​ക്ഷ​മാ​യ പ്ര​സ്താ​വ​ന​ക​ളാ​ണ് പ​ല​രും ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം യു​പി ഉ​പ​മു​ഖ്യ​മ​ന്ത്രി ദി​നേ​ശ് ശ​ർ​മ പ​റ​ഞ്ഞ​ത് സീ​ത ടെ​സ്റ്റ് ട്യു​ബ് ശി​ശു​വാ​ണെ​ന്നാ​യി​രു​ന്നു. കേ​ന്ദ്ര​മ​ന്ത്രി മ​ഹേ​ഷ് ശ​ർ​മ പാ​ർ​ല​മെ​ന്‍റി​ൽ പ​റ​ഞ്ഞ​ത് സീ​ത ക​ൽ​പ​നാ സൃ​ഷ്ടി​യാ​ണെ​ന്നാ​ണ്. ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ള്‍ ആ​രും ന​ട​ത്ത​രു​തെ​ന്നും ഖേ​ര പ​റ​ഞ്ഞു.