ലക്നോ: ഉത്തർപ്രദേശിൽ നിർമാണത്തിലിരുന്ന മേൽപ്പാലം തകർന്നു വീണു. അപകടത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ ബാസ്തി ജില്ലയിലായിരുന്നു സംഭവം. പരിക്കേറ്റ ആളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലത്തിന്റെ ഇരുമ്പ് തൂണുകൾ മണ്ണിൽ താഴ്ന്നുപോയതാണ് അപകടത്തിനു കാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പ്രദേശത്ത് ഏതാനും ദിവസങ്ങളായി കനത്ത മഴയായിരുന്നു അനുഭവപ്പെട്ടത്.
സംസ്ഥാന ഗതാഗതവകുപ്പ് നേരിട്ടാണ് പാലം പണി നടത്തിവന്നത്. പാലത്തിന്റെ 60 ശതമാനം നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായിരുന്നു.
യുപിയിൽ നിർമാണത്തിലിരുന്ന മേൽപ്പാലം തകർന്നു വീണു; ഒരാൾക്ക് പരിക്ക്
06:18 PM Aug 11, 2018 | Deepika.com