സീറ്റിൽ: അമേരിക്കിലെ സീറ്റിലിൽ വിമാനത്താവളത്തിൽനിന്നും മോഷ്ടിച്ചുകൊണ്ടുപോയ വിമാനം സമീപത്തെ ദ്വീപിൽ തകർന്നു വീണു. വെള്ളിയാഴ്ച രാവിലെ സീറ്റിൽ-ടകോമ വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാന ജീവനക്കാരനാണ് മോഷണം നടത്തിയത്.
യാത്രാ വിമാനമാണ് ഇയാൾ മോഷ്ടിച്ചത്. എന്നാൽ ഈ സമയം ആളുകളൊന്നും വിമാനത്തിൽ ഉണ്ടായിരുന്നില്ല. സംഭവം നടന്നതിനു പിന്നാലെ മോഷ്ടിക്കപ്പെട്ട വിമാനത്തെ രണ്ട് എഫ് 15 യുദ്ധവിമാനങ്ങൾ പിന്തുടർന്നു. ഇതോടെ മോഷ്ടാവ് ദ്വീപിൽ വിമാനം ഇടിച്ചിറക്കിയെന്നാണ് വിവരം. കെട്രോൺ ദ്വീപിൽ ഒരു മണിക്കൂറിനു ശേഷമാണ് അപകടം നടന്നത്.
അപകടത്തിൽ മോഷ്ടാവ് മരിച്ചതായാണ് വിവരം. സീറ്റിൽ സ്വദേശിയായ ഇരുപത്തിയൊമ്പതുകാരനാണ് വിമാനം മോഷ്ടിച്ചത്. ഹൊറൈസൺ എയറിന്റെ വിമാനമാണ് മോഷണം പോയത്.
ചുമ്മാതിട്ടാൽ വിമാനവും അടിച്ചുമാറ്റും..! മോഷ്ടിച്ച വിമാനം ദ്വീപിൽ തകർന്നു വീണു
05:27 PM Aug 11, 2018 | Deepika.com